പൊയ്യിൽ ഭഗവതി | Poyyil Bagavathi

പണ്ടൊരിക്കൽ പൂന്തോട്ടത്തു പുടയൂർ ഇല്ലത്തെ ഒരു ബ്രാഹ്മണൻ കുടക് നാട്ടിൽ ഒരു താന്ത്രിക കർമ്മങ്ങൾക്കായി ചെന്ന് തിരിച്ചു വരുന്ന സമയത്തു വഴി പിഴച്ചു വിഷമിച്ചു. തനിക്കു തെറ്റായ വഴി കാണിച്ചു ദേവി പരീക്ഷിക്കുന്നതാണെന്നു അദ്ദേഹത്തിന് മനസ്സിലായി. തന്റെ ഒപ്പം നേർ വഴി കാട്ടി ഗമിച്ചാൽ തന്റെ ഇല്ലത്തു കുടിയിരുത്തി പരിപാലിച്ചോളാമെന്നു അദ്ദേഹം ദേവിയോട് പ്രാർത്ഥിച്ചു. അങ്ങനെ ആ ഉറപ്പിന്മേൽ ആണത്രേ കുടക് ദേശത്തു നിന്നും പൊയിൽ ഭഗവതി പൂന്തോട്ടം പുടയൂർ ഇല്ലത്തു എത്തിയത്.

അതിരൗദ്രയും ക്ഷിപ്ര പ്രസാദിനിയുമായ ദേവതയാണ് പൊയിൽ ഭഗവതി അമ്മ.
ഒലിയുടുപ്പും വട്ടമുടിയും അരയിൽ കെട്ടു പന്തങ്ങളും നാഗംകുറി എന്ന മുഖത്തെഴുത്തും ദംഷ്ട്രകളും മുടിയിൽ കോൽത്തിരികളുമായി ഉറഞ്ഞാടുന്ന ദേവത.
ഈ തെയ്യത്തിന്റെ തോറ്റത്തിന്റെ ഉറഞ്ഞാട്ടവും അതിരൗദ്രം തന്നെ.

കാഞ്ഞിരംകുന്ന് പൊയിൽ ഭഗവതി ക്ഷേത്രം, കല്യാശ്ശേരി

കോലധാരി: ഹരി ദാസൻ മാങ്ങാടൻ

പകർത്തിയത്: പുത്തില്ലം ശ്രീജിത്ത്‌ @puthillam framez