പഞ്ചുരുളിയമ്മ | Panjuruli amma

"എഴുന്നള്ളി വരികവേണം വടക്കേ കാവിൽ പഞ്ചുരുളിയമ്മേ തുളുനാടു അയിമ്പത്തിരികാതം പട്റ്റുവം മുക്കാതം നാട്ടിനകത്തു സ്വരൂപ പരദേവതയായി ശേഷിപെട്ടാരപ്പോലെ

"എഴുന്നള്ളി വരികവേണം വടക്കേ
കാവിൽ പഞ്ചുരുളിയമ്മേ തുളുനാടു
അയിമ്പത്തിരികാതം പട്റ്റുവം മുക്കാതം
നാട്ടിനകത്തു സ്വരൂപ പരദേവതയായി
ശേഷിപെട്ടാരപ്പോലെ
..................................................................................
...................................................................................
...................................................................................
പാമ്പും തേളും വേർത്തിച്ച് ശത്രുവിനെ ബന്ധുവാക്കി ഈ സ്ത്ഥാനം ശേഷിപ്പെട്ടു കൊൾവാൻ എഴുന്നള്ളി വരികവേണം
വടക്കേ കാവിൽ പഞ്ചുരുളിയമ്മ. "
ഇതിവൃത്തം
സപ്ത്മാത്രുക്കൾ ആയ ബ്രഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി,വരാഹി, ഇന്ദ്രാണി, ചാമുണ്ഡി.ഇതിൽ
വരാഹി സ്വരൂപിയായ മതാവു തന്നെയാണു പഞ്ചുരുളി.അസുരനിഗ്രഹ­ത്തിനായി ജഗതീശ്വരിയെ സഹായിക്കാനായി അവതരിച്ച ഈ ദേവി പന്നിമുഖരൂപിയാണു. പഞ്ചി ഉരുവാം കാളി എന്നതാണു പഞ്ചുരുളി ആയതെന്നും കൂടാതെ പഞ്ചവീരന്മാരെ വധിപ്പാനവതാരം എടുത്ത ദേവീ എന്ന സങ്കൽപ്പതിലും ഈ ദേവിക്കു പഞ്ചുരുളി എന്ന് പേർ ഉചിതം തന്നെ. എന്തുകൊണ്ടാണ് ഈ ദുർഗ്ഗയ്ക്ക് ഇത്രമാത്രം രൗദ്രതയുണ്ടാകുന്നത് എന്ന് നോക്കുമ്പോൾ ത്രിമൂർത്തികളുടെ ആഗ്രഹങ്ങളുടെ പൂർതീകരണമായിട്ടാണ് ഈ ദുർഗാവതാരം.theyyakkolam

ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാർക്കു പഞ്ച ബാണാസുരൻ മാരോട് വിരോദം ഉണ്ടായെന്നും മൂവരും
ചേർന്നാലോചിച്ചു മൂന്നു പേരുടെയും തേജസ്സിനാൽ രൂപപ്പെടുത്തി എടുത്ത ദേവതയാണ് പഞ്ചുരുളി. പഞ്ച
ബാണാസുരന്മാരെ വധിച്ചു രുധിരം കുടിച്ചാലറിയ ദേവി 'അമ്മ വിന്ധ്യാചലത്തിൽ വാഴുന്നു. കെട്ടിയാട്ട സമയതുള്ള തെയ്യത്തിന്റെ കലാശം തന്നെ അതീവ സുന്ദരമാണു.സ്വാതിക ഭാവത്തിൽ നിന്നും പൊടുന്നനെ രൗദ്രഭാവത്തിലേക്കു മാറുന്ന ദേവി കലശതട്ടിൽ നിന്നും കലശ്ം സ്വീകരിക്കുന്നതു വള രെ ആനന്ദകരമായ
കാഴ്ചയാണു.
വന്ന വഴികൾ
അസുരനിഗ്രഹം കഴിഞ്ഞു ശിഷ്ടജന പരിപാലനത്തിനായി അവതരിച്ച ദേവി തുളു നാട്ടിൽ നിന്നും യാത്ര (ഇന്നത്തെ കർണാടക) തുടർന്ന ദേവി നീലേശ്വരം തെളിയിലപ്പൻ, കുഞ്ഞിമംഗലം വീര ചാമുണ്ഡി, വടുകുന്നപ്പൻ മാടായിക്കാവ്, തിരുവർകാട്ട് ഭഗവതി, അവരുമായി യോഗനിദ്രയിൽ ഏർപ്പെട്ട പഞ്ചുരുളി ഭഗവതി മടായി പാറപ്പുറത്ത് നീരാടി എന്ന് വിശ്വസിക്കപ്പെടുന്നു. അതിനു ശേഷമാണ് മടപ്പള്ളി കടവ് കടന്നു പട്ടുവത്തെക്ക് വരുന്നത്. പട്ടുവം കടവിനടുത്തു വിളക്കു കാണുകയും ആങ്ങോട്ടു ചെന്ന ദേവി അവിടുത്തെ
ദേവത യോട് തനിക്കിരിക്കാൻ സ്ഥലം ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ സ്ഥല ദേവത കുളൂർ മാതവു ത ന്നെ ശല്യം ചെയ്യുന്ന മായാമലരമ്പൻ എന്ന അസുര നെ കൊന്നു ശല്യം തീർത്താൽ തന്റെ തിരുവായുധവും ചേടകവും ത ന്റെ വലതു ഭാഗത്തു സ്ഥനവും ത ന്നെക്കാൾ പ്രൗഡ്ടിയും അന്തസ്സും നൽകാമെന്നു പറയുന്നു. അപ്രകാരം അസുര നെ ത ന്റെ ശൂലം കൊണ്ടു കൊന്നൊഴിക്കുകയും വാഗ്ദാന പ്രകാരം പട്ട്വം കാവിൽ ഇടം നേടി മണിയാണിമാരുടെ പ്രധാന ദേവതയായി പട്ടുവം കാവിൽ അധിവസിക്കുന്നു.എന്നാൽ ത ന്റെ വലതു വശത്തു സ്ഥാനം നല്ല്കുംബോൾ അസുര നെ കൊന്നൊഴിച്ച വീര്യത്താൽ ഇവിടെ ഇരിക്കരുതെന്നും മറിച്ചു സ്വാത്വിക ഭാവ ത്തോടെ ഇരിക്കണമെന്ന ആഞ്ജയാൽ പട്ടുവം കാവിൽ ദേവി ശാന്തഭാവത്തിൽ വാഴുന്നു.

theyyakkolam

പട്ടുവത്ത് കുടിയിരിക്കുന്ന വേളയിലാണ് ഒരു ദിവസം ചെറുകുന്നിലെ തെക്കുമ്പാടൻ തറവാട്ടിലെ ദേവി ഉപാസകനായ കാരണവർ അവിടെ എത്തിയത്. അദ്ദേഹത്തിന്റെ മഹത്വം അറിയാതെ അവിടെ ഉള്ളവർ അദ്ദേഹത്തെ അപമാനിച്ചു.ഇത് കണ്ട ഭഗവതി അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും അദ്ദേഹത്തോടാപ്പോം വെള്ളി ചൂരലിൽ കൂരാംകുന്നിൽ എത്തി ചേരുകയും ചെയ്തു. ഇവിടെ എത്തിയപ്പോഴും പട്ടുവത്തെ അനുഭവം തന്നെയാണ് ദേവിക്കുണ്ടായത്.ഇവിടുത്തെ സൗമ്യ ദേവിയെ വെള്ളി വരമ്പൻ എന്ന അധിപതി ഉപദ്രവിച്ചിരിന്നു. ഇതിൽ കോപിഷ്ഠയായ പഞ്ചുരുളി ഭഗവതി വെള്ളി വറമ്പനെ വധിക്കുന്നു ശേഷം, കലശക്കാരനിൽ നിന്നും രുധിരം സേവിച്ച ദേവി, അതിരുദ്രയായി വാഴുന്നു അതുകൊണ്ടുതന്നെ ഇവിടം ശക്തി കൂരാംങ്കുന്ന് എന്ന് അറിയപ്പെടുന്നു.. ഇവിടെ നിന്നുമാണു ദേവി കീച്ചേരി വയലിലെ കോട്ടം എന്നറിയപ്പെടുന്ന ചിറക്കുറ്റി പുതിയ കാവിലെത്തിചേർന്നതു. കുളിചു വരവു, ആലിന്മേൽ നിന്നു
ഇറക്കൽ, ആലിന്മേൽ കയറ്റൽ എന്നിങ്ങനെ നിരവധി ചടങ്ങുകൾ ഈ ദേവിയുമായി ബന്ധപ്പെട്ടു കിടക്കുന്നു.വെള്ളിപിടിക്കത്തി വെള്ളി രുദ്രാക്ഷമാല എന്നിവ ദേവിയുടെ പ്രധാന ആയുധങ്ങൾ ത ന്നെയാണു ആചാര പേരു നൽകുന്നതു പോലെ തന്നെ പഞ്ചുരുളി കോലക്കാരനു ക്ഷേത്രം അധികാരികൾ
നൽകുന്ന അടയാളം തന്നെ അതു രണ്ടും ആ ദേവിയുടെയും കോലക്കാന്റെയും വിശുദ്ധി വിളിച്ചറിയിക്കുന്ന
കാര്യങ്ങൾ ആണു.ദേവീ ചൈതന്യം ആവാഹിക്കാൻ ത ന്നെ ആണു കോലക്കാരനു രുദ്രാക്ഷമാലയും
വെള്ളിപിടിക്കത്തിയും നൽകുന്നതു.കലശം കുളിക്കുക എന്ന ചടങ്ങുണ്ടു.കലശം കുളി കഴിഞ്ഞാൽ
വെള്ളി പിടിക്കത്തിയും രുദ്രാക്ഷമാലയും കോലക്കാരനു നൽകുന്നതോടെ പാതി ദേവതാ ചൈതന്യം കോലക്കാരനിൽ ആവേശ്ശിക്കപ്പെട്ടു, പിന്നെ കോലക്കാരനു വ്രതം ആണു.കോലം കഴിയുന്നതുവ രെ വെള്ളി പിടിക്കത്തിയും രുദ്രാക്ഷമാലയും കോലക്കരൻ തന്റെ കയ്യിൽ നിധി പോലെ സൂക്ഷിക്കുന്നു.കുളിചു വരവു ആ കോലക്കാര ന്റെ വ്രതശുദ്ധിയെയും ശരീര ശുദ്ധിയെയും സൂചിപ്പിക്കുന്നു.

theyyakkolamആൽ വൃക്ഷം തന്നെ ആണു ദേവിയുടെ ആവാസം.അതു കൊണ്ടാണു ആലിന്മേൽ  നിന്നു ഇറക്കുക എന്ന് ചടങ്ങു.തോറ്റ സമയത്താണു ദേവി ചൈതന്യത്തെ ആലിന്മേൽ നിന്നു ഇറക്കുന്നതു.ഈ ചടങ്ങു കൂടി പൂർത്തിയായി കഴിഞ്ഞാൽ മുക്കാൽ ഭാഗവും കോലക്കാരനിലേക്കു ദേവതാ ചൈതന്യം ആവേശിക്കപെട്ടു
കഴിഞ്ഞു.തോറ്റം കഴിഞ്ഞാൽ കോലക്കാരൻ തനിക്കനുവദിച്ചിട്ടിള്ള കുച്ചിലിനുളിളി വിശ്രമിക്കുന്നു പിറ്റെ ദിവസ ത്തെ കോല പകർച്ചയിലെക്കുള്ള വിശ്രമം. പഞ്ചുരുളിയുട ചമയങ്ങൾ തന്നെ സുന്ദരമാണു മുഖത്തെഴുത്തു ശംഖൂം വാൾ ആണു. ആമവടിവിലുള്ള പുറതട്ട , അതിനു ചുറ്റും പീലിത്തഴ, അതിനു നടുവിലായി  കിംപുരുഷ രൂപം, കിംപുരുഷ രൂപത്തിനു ചുറ്റുമായി അഷ്ടനാഗങ്ങൾ.പട്ടം,തല­പ്പാളി , മാറു, കഴുത്തിൽകെട്ടു, ഓലക്കാതു,നാഗഫണ ത്തോടുകൂടിയ അരത്തട്ടു.വെളുംബൻ. അരത്തട്ടിനും വെളുംമ്പനും ഇടയിൽ ഒലി, കാലിൽ വെള്ളോട്ടു ചിലംമ്പു.മണികയൽ, പറ്റും പാടകവും .സർവ്വാഭരണ വിഭൂഷിതായ
മാതാവു ത ന്നെ ആണു പഞ്ചുരുളിയമ്മ. കോഴിയറവു കഴിഞ്ഞു , ഗുരുസി കയ്യേറ്റു, ഭണ്ഡാരം തിരികെയെൽപിച്ചു കഴിഞ്ഞാൽ പിന്നെ ദേവിയുടെ ആലിന്മേൽ കയറ്റൽ ചടങ്ങായി.