ധൂമ്രന്‍ | Dumran

ശ്രീ മഹാദേവന്‍റെ ഹോമകുണ്ഠത്തില്‍ നിന്നും പൊടിച്ചുണ്ടായ ദേവതയാണ് ധൂമാഭഗവതി,കൂടെയുണ്ടായ ദേവനത്രേ ധൂമ്രന്‍.കിഴക്ക് ഉദയകൂല പര്‍വ്വതവും,തെക്ക് കാളകൂട പര്‍വ്വതവും,പടിഞ്ഞാറ് അഷ്ടകൂല പര്‍വ്വതവും ,വടക്ക് മഹാമേരു പര്‍വ്വതവും കണ്ട് കേട്ട് വസിച്ചതിനുശേഷം ശ്രീ മഹാദേവനോട് വാങ്ങി.മുന്‍പിലായി ആഢൂര് മന്ത്രശാലയില്‍ ഉറയപ്പെട്ട്,ആഢൂരപ്പന്‍റെ ആറാട്ടും പൂരവേലയും അധിവിശേഷവും കണ്ട് കേട്ട് സംപ്രീതയായി.ആഢൂരപ്പന്‍‌റെ ഉച്ചശീവേലിക്കും അന്തിപ്പൂജക്കും കയ്യാധാരമായി നിലനിന്നും ആഢൂരപ്പന്‍റെ ഊട്ടും കെട്ടും നാഴിയും താക്കോലും കൈകാട്ടി വാങ്ങി അവിടെയുള്ള രിപുക്കളെ അടക്കി പാലിച്ചു പോന്നൂൂ..അതിനുശേഷം കാശിപുരം,കന്നിപുരം,കരിംഗശാസ്താവ്,കണ്ടംഗിശാസ്താവ്,പരക്കിലോട്ട് ഐവര്,ഏണൂര്,പടുവളം,കുറത്തിപ്പാറ,മണ്ടലിയാന്‍ കല്ല്,കക്കാക്കുന്ന്,മണിക്കൊടിക്കാഞ്ഞിരം,പാടിക്കുറ്റി അമ്മ,വയത്തൂര് കാലിയാര് ഇവരെ കൈതൊഴുത് നിലനിന്നശേഷം അപ്പണം തുപ്പണം,കരിംകളം,കാളകാട്ട് ഇല്ലം മുതലായ സ്ഥലമുറപ്പിച്ചപോലെ എടമനവാഴും പെരിഞ്ചല്ലൂര്‍ ഗ്രാമത്തിന്‍റെ മന്ത്രശാലയിലും നിലനിന്ന ധൂമാഭഗവതി പൂന്തോട്ടവും കണ്ടും കേട്ടുംവസിച്ചു.

പൂന്തോട്ടം പുടയൂര്‍ ഇല്ലം തളിപ്പറമ്പ്