കളങ്കമില്ലാത്ത വിശ്വാസമാണ് ഏതൊരു ഭക്തന്റെയും ജീവിതം അർത്ഥ പൂർണ്ണമാക്കുന്നത്.വിശ്വാസിയുടെ ജീവിതം പൂർണ്ണമാകുന്നത് വിശ്വാസം, അനുഷ്ഠാനങ്ങൾ , സ്വഭാവ ഗുണങ്ങൾ ജീവിതശീലങ്ങൾ തുടങ്ങിയവ ശരിയായ അര്ഥത്തിൽ ജീവിതത്തിൽ ഉൾച്ചേരുമ്പോൾ മാത്രമാണ്...


ജീവിതത്തിൽ വലിയ നേട്ടങ്ങൾ നേടാൻ കഴിഞ്ഞാലും കഴിഞ്ഞില്ലെങ്കിലും മനസ്സിനെ ശുദ്ധീകരിക്കുകയും നന്മ മാത്രം വിചാരിക്കുകയും നന്മ മാത്രം കാംക്ഷിക്കുകയും ചെയ്യുക..

വൈകുന്നേരം മാങ്ങാട് നീലിയാർ കോട്ടത്തിൽ നിന്നും മണത്തണ വാസത്തിനു ശേഷം ഭഗവതി എഴുന്നള്ളിയപ്പോൾ പകർത്തിയത്..

മഹാകാളി സങ്കൽപ്പത്തിലുള്ള ഈ ദേവിക്ക് ചെറുകുന്ന്, എരിഞ്ഞിക്കീൽ, മാതമംഗലം എന്നീ സ്ഥലങ്ങളിലും സ്ഥാനങ്ങൾ ഉണ്ട്. കൊട്ടിയൂരിനടുത്തുള്ള മണത്തണയിലാണ് ഭഗവതിയുടെ ആരൂഡം . കർക്കിടക മാസം രണ്ടു മുതൽ പതിനാറ് വരെയുള്ള ദിവസങ്ങളിൽ ഭഗവതി മണത്തയിലാണ് ഉണ്ടാകാറ് എന്നാണു വിശ്വാസം.
വർഷത്തിൽ എല്ലാ കാലത്തും കെട്ടിയാടപ്പെടുന്ന തെയ്യമായ നീലിയാർ ഭഗവതിക്ക് വീക്ക് ചെണ്ട മാത്രമേ ഉപയോഗിക്കാറുള്ളൂ. വൈകുന്നേരമാണ് ഈ തെയ്യക്കോലം ഇറങ്ങുക. എല്ലാ മാസ സംക്രമത്തിനും സന്താന സൗഭാഗ്യത്തിനും മഗല്യഭാഗ്യത്തിനും ഒക്കെയായി ഭക്തർ ഭഗവതിയെ കെട്ടിയാടിക്കാൻ നേർച്ച നേരാറുണ്ട്..