പുതിയഭഗവതിക്കാണു പ്രധാനമായും ഈ എഴുത്ത്‌ ഉപയോഗിക്കുന്നത്‌.ചുവന്ന മുഖമാണു എഴുത്തിൽ ഉള്ളത്‌ ഇത്‌ ചായില്യം വെള്ളതിലും എണ്ണയിലും ചേർത്തു 2 തരം ചുവപ്പ്‌ നിറമായും ചില ഭാഗങ്ങളിൽ എഴുതാറുണ്ട്‌ .ഈ എഴുത്തിലെ പ്രധാന ഭാഗം കുറിയാണു(നെറ്റിയിലെ എഴുത്ത്‌)ഇതു മ്മനയോല കൊണ്ടാണു തീർക്കുന്നതു ഇതിന്റെ 2 അറ്റങ്ങളിൽ നാഗങ്ങലെ വരക്കുന്നു അതുകൊണ്ടാണു ഈ എഴുത്തിനെ നാഗം താഴ്ത്തി കുറി എന്നു പേരു വന്നത്.