ചില സ്‌ഥലങ്ങളിൽ ഈ മുഖത്തെഴുത്ത്‌ അഞ്ച്‌ പുള്ളിയും ആനക്കാലും എന്നും അറിയപ്പെടുന്നു .ഈ മുഖത്തെഴുത്തിൽ ആനക്കാൽ എന്ന് പറയുന്നത് കണ്ണുകളെയാണു ആനയുടെ കാലുകളുടെ രൂപത്തിൽ ആണു കണ്ണിന്റെ താഴെ ഭാഗം ഉള്ളത്‌.കടാരം പുള്ളി എന്ന് പറയുന്ന 2 വലിയ പുള്ളികൾ ആനക്കാലിനോട്‌ ചേർന്നു കാണാവുന്നതാണു ചന്ദ്രക്കലയാണു ഈ എഴിത്തിൽ കുറിയായി ഇടാറ്.കണ്ണിന്റെ മുഖള്‍ഭാഗത്ത്‌ ചെവിയൊടു ചേരുന്നഭാഗത്തു നാഗങ്ങളെയും വരക്കുന്നു.ഈ മുഖത്തെഴുത്തുള്ള എല്ലാ തെയ്യങ്ങൾക്കും പച്ച നിറത്തിൽ ഉള്ള കണ്ണു വരക്കറില്ല,വേട്ടയ്ക്കൊരുമകന് മാത്രം ആണു സാദാരണ പച്ചക്കണ്ണു വരക്കുന്നത്‌ കാടാ്ടള രൂപത്തിൽ ആയതു കൊണ്ടാണു ഇങ്ങനെ ചെയ്യുന്നത്‌ വനവാസി ആയ മറ്റ്‌ ചില തെയ്യങ്ങൽക്കും മുഖത്തു പച്ച 
തേക്കാറുണ്ടു.പാലോട്ട് ദൈവത്തിന്‍റെ കൂെട ഉളള അങ്ക ദൈവത്തിന് കറുത്ത ആനക്കാലാണ് എഴുതാറ്.