വടക്കേ മലബാറുകാരുടെ കളിയാട്ട കാവുകളിലെ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ് ചീനിക്കുഴൽ.. കാവുകളെ നാദവിസ്മയം കൊണ്ട് തുയിലുണർത്തുന്ന ഈ കലാകാരന്മാർക്ക് അർഹിച്ച പ്രാധാന്യം കിട്ടിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.. സ്വരസ്ഥാനം ചെറുതായൊന്ന് പിഴച്ചാല് രാഗങ്ങള് തന്നെ മാറിപ്പോകുന്ന സംഗീതോപകരണമാണ് ചീനക്കുഴൽ.മുച്ചിലോട്ടമ്മ പുറപ്പെടുന്ന സമയത്ത് ചീനിക്കുഴൽ നാദത്തിന് പ്രഥമ സ്ഥാനമാണുള്ളത്. ഈ സമയത്ത് വീക്ക് ചെണ്ടയ്ക്കൊപ്പം ചീനിക്കുഴലിൽ ബിലഹരി രാഗം മുഴങ്ങും. പിന്നീട് ഓരോ പ്രദക്ഷിണ വഴിയിലും നൃത്തചുവടുകള്ക്ക് അകമ്പടിയായി നീലാംബരിയും,തോടിയും മോഹനവും ഒഴുകിയെത്തും. പാതിരാത്രി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി താഴുമ്പോള് ശുഭ പന്തുവരാളിയോ,രേവതിയോ, ശിവരഞ്ജിനിയോ ഭക്തരെ കണ്ണീരണിയിക്കും.. തെയ്യക്കാർക്ക് ഫാൻസുകളും ഗ്രൂപ്പുകളുമുള്ള ഈ കാലത്ത് ഇതു പോലുള്ള കലാകാരന്മാരെ കണ്ടില്ലെന്ന് നടിക്കരുത് നാം..