കുറത്തിയമ്മ | Kurathiyamma

വംശനിഗ്രഹത്തെ എക്കാലവും നേരിട്ടവരാണ് കീഴാള ജനത..ഇത്തരം കറപുരണ്ട അധ്യായങ്ങള്‍ ചരിത്രത്തില്‍ സുലഭമാണ്. അധീശ ശക്തികള്‍ നിര്‍ദാക്ഷിണ്യം വേട്ടയാടിയിട്ടും വേരറ്റുപോകാത നിന്ന ഇവരെ സംരക്ഷിക്കുന്ന ദേവന്മാരും ദേവതകളും അവരില്‍ അപ്പപ്പോള്‍ ഉറഞ്ഞു തുള്ളുന്നു. പൊട്ടന്‍ദൈവം അത്തരമൊരു ദൈവമാണെങ്കില്‍ ‘കുറത്തി’ ഈ ദൈവനീതിയുടെ ശിക്ഷണത്തിന്റെ തീക്കനലാര്‍ന്ന ദേവതയാണ്. തന്റെ മക്കളെ നാനാപ്രകാരേണ ചൂഷണം ചെയ്യുകയും ഒടുവില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടു ക്കുകയും അവരെ അപ്പാടെ ചുട്ടു തിന്നുകയും ചെയ്യുന്ന കിരാതരായ ജാതിവെറിയന്മാരുടെ മുമ്പില്‍ ശക്തിസ്വരൂപിണിയായ കുറത്തി ഉഗ്രതയോടെ ഉറഞ്ഞു തുള്ളുന്നു.. കീഴാളരെ അത്യാപത്തുകളില്‍ രക്ഷിക്കുന്ന അമ്മയായും അവര്‍ക്കു വേണ്ടി ശത്രുസംഹാരം നടത്തുന്ന രൗദ്ര ദേവതയായും കുറത്തി ഉറഞ്ഞാടുന്നു..