പുരുഷ ദൈവങ്ങളുടെ ബാല്യരൂപം എന്ന സങ്കൽപ്പത്തിൽ ആണു വെള്ളാട്ടങ്ങൾ അരങ്ങിൽ എത്തുന്നത്‌,അതുകൊണ്ട്‌ തന്നെ വെള്ളട്ടങ്ങൾക്ക്‌ താടി ,മീശ എന്നിവ ഉപയോഗിക്കുന്നില്ല.തെയ്യങ്ങൾക്ക്‌ വ്യതയ്സ്തങ്ങളായ നിരവധി മുഖത്തെഴുത്തുകൾ ഉപയോഗിക്കുന്നുണ്ടങ്കിലും വെള്ളാട്ടങ്ങള്‍ക്കു 2തരം മുഖത്തെഴുത്ത്‌ മാത്രമെ ഉപയോഗിക്കുന്നുള്ളൂ.തെയ്യങ്ങളിൽ മൃഗ്ങ്ങൽ ആയ നിരവധി പുരുഷ തെയ്യങ്ങൾ ഉണ്ട് പുലികണ്ടൻ,പുലിയൂർ കണ്ണൻ,കാളപ്പുലിയൻ,പുലിമാരൻ,ബാലി എന്നിവ മൃഗ രൂപതിൽ ഉള്ളവരാണു അതുകൊണ്ടു തന്നെ ഇവർക്കു പ്രത്യേക വെളളാട്ടക്കുറി ആണു ഉപയോഗിക്കുന്നത് അതാണ് ഒന്നാമത്തെ ചിത്രത്തിൽ കൊടുത്തിരിക്കുന്നത്‌.മനുഷരൂപത്തിൽ ഉള്ള എല്ലാം ഒരേ മുഖത്തെഴുത്താണു ഉപയോഗിക്കുന്നതു കുട്ടികളുടെ രൂപത്തിനു സമനമായി ആണു ഇവരുടെ മുഖത്തെഴുത്തു ഇതാണു രണ്ടാമതെ ചിത്രത്തിൽ കൊടുത്തിരിക്കുന്നതു.Vellattakuri, mukhathezhuth