തേപ്പിൽ തന്നെ അൽപ്പം മാറ്റം ഉള്ള എഴുത്താണു "തേപ്പും കുറിയും" .തേപ്പിനു സമാനമയി കണ്ണിനു താഴെ ഉള്ള്‌ ഭാഗങ്ങളിൽ എഴുത്തു വളരെ കുറചെ ഉള്ളൂ,ഇതിൽ പ്രധാനമയും എഴുത്തു കാണ്ണുന്നത്‌ നെറ്റിയിൽ ആണു നെറ്റിയിൽ ഉള്ള ഈ എഴുത്തിനെ "കുറി" എന്നു പറയുന്നു .പ്രധാനമായും മൂന്ന് തരം കുറികളാണു ഉപയോഗിച്ച്‌ വരുന്നത്‌.


1.ചന്ദ്രക്കല
2.പുഷ്പ്പം
3.ത്രിക്കണ്ണു


Theppum kuriyum

മുകളിൽ ഉള്ള മുഖത്തെഴുത്തിൽ ത്രിക്കണ്ണാണു കുറിയിട്ടിരിക്കുന്നത്‌
തേപ്പും കുറിയും പ്രധാനമയും ചാമുണ്ടി തെയ്യങ്ങൽക്കും മറ്റ്‌ അമ്മ ദൈവങ്ങൽക്കുമണു ഉപയോഗിക്കുന്നത്‌ ചില പുരുഷ തെയ്യങ്ങൽക്കും ഈ എഴുത്തു ഉപയോഗിക്കുന്നു ഭൈരവൻ ,യോഗിയാർ അകമ്പടി എന്നിവ അതിൽ ചിലതാണു സ്ത്രി തെയ്യങ്ങൽക്കും പുരുഷ തെയ്യങ്ങൽക്കും ഉപയോഗിക്കുന്ന കണ്ണുകൾ വ്യത്യസ്തമാണു സ്ത്രി തെയ്യങ്ങൾക്ക്‌ വാലിട്ടകണ്ണാണു പുരുഷ തെയ്യങ്ങൾക്ക്‌ വട്ടക്കണ്ണും ആണും തേപ്പും കുറിയിൽ പൊതുവെ ഉപയോഗിച്ചു വരുന്നത്‌
തേപ്പും കുറിയും ഉപയോഗിക്കുന്ന പ്രധാന തെയ്യങ്ങൾ-രക്തചാമുണ്ടി ,മൂവാളംകുഴിചാമുണ്ടി ,മടയിൽ ചാമുണ്ടി ,പടിഞ്ഞാറെ ചാമുണ്ടി,പന്നിക്കുള്ളത്തു ചാമുണ്ടി,കല്ലങ്കര ചാമുണ്ടി ,ഭൈരവൻ ,യോഗിയാർ അകമ്പടി,മലങ്കുറത്തി,മന്ത്രമൂര്‍ത്തി,പഞ്ചുരുളി.