വളരെ ലളിതമായ മുഖത്തെഴുത്തുകളെ ആണു പൊതുവായി "തേപ്പ്‌ " എന്ന പേരിൽ അറിയപ്പെടുന്നത്‌ .ഉപയോഗിക്കുന്ന വർണ്ണങ്ങൾ കൊണ്ടും രൂപങ്ങളിലെ വൈവിദ്യം കൊണ്ടും ഇവ വ്യത്യസ്ത തരത്തിൽ കണ്ൺപ്പെടുന്നു.തേപ്പ്‌ എന്ന വക്കിന്റെ അർഥം തന്നെയാണു ഇവയ്ക്കു ഇത്തരം പേര് വരാൻ ഉള്ള കാരണം .സൂഷ്മമായ വരകളോ ഭംഗിയുള്ള ചിത്ര പണികളൊ ഇതിൽ കണ്ണാൻ കഴിയുന്നതല്ല,പകരം ചില വർണ്ണങ്ങൾ പ്രത്യേക രീതിയിൽ തേച്ച്‌ പിടിപ്പിക്കുന്നു ഒരു വർണ്ണം മാത്രം ഉപയോഗിക്കുംമ്പോള് മറ്റുചിലപ്പൊൾ ഒന്നിൽ കൂടുതൽ വർണ്ണങ്ങൾ ഉപയോഗിക്കുന്നു.മിക്കവാറും തേപ്പുകളും കോലക്കാരൻ കണ്ണാടിയിൽ നോക്കി ഒറ്റയ്ക്കു തന്നെയാണു വരയ്ക്കുക
മുത്തപ്പൻ വെള്ളാട്ടം ,കപ്പളത്തി,കുട്ടിതെയ്യങ്ങൾ,തുളുതെയ്യങ്ങൾ,അന്തിയണങ്ങും ഭൂതം ,വേലർ കെട്ടുന്ന കുണ്ടോർ ചമുണ്ടി തുടങ്ങി നിരവധി തെയ്യങ്ങള്‍ക്ക്‌ വ്യത്യസ്ത തരം തേപ്പുകൾ ഉപയോഗിക്കുന്നു, അതിൽ പ്രധാനപെട്ട ചിലതു താഴെ കൊടുത്തിരിക്കുന്നു.
ചിത്രം 1;

Mukhathezhuthu, Theppu, Theyyakkolam
മുത്തപ്പൻ വെള്ളാട്ടം(നമ്പല മുത്തപ്പൻ)നു ഉപയോഗിക്കുന്ന തേപ്പ്‌ ആണു ഇത്.‌ വനവാസിയായ ഒരു വൃദ്ധൻ ആണു മുത്തപ്പൻ ,അതിനാൽ തന്നെ സൗമ്യ ഭാവത്തിൽ ഒരു വൃദ്ധന്റെ മുഖത്തെ പോലെ തോന്നിക്കുന്ന രീതിയിൽ ആണു ഇതു രൂപപ്പെടിത്തിയിരിക്കുന്നത്‌.മഞ്ഞൾ,നൂറും,മഷിയും,അരിചാന്തും ആണ്ണു ഇതിൽ ഉപയോഗിക്കുനത്‌.
ചിത്രം2;
കുണ്ടോർ ചാമുണ്ടി ,കുറത്തി ,മോന്തിക്കോലം,കപ്പാളത്തി തുടങ്ങിയ തെയ്യങ്ങൾക്ക്‌ ഈ മുഖത്തെഴുത്ത്‌ ഉപയോഗിക്കുന്നു.രൗദ്ര ഭാവം പ്രകടമാക്കുന്ന തേപ്പ്‌ ആണ്ണു ഇത്‌ ,കടും വരണ്ണങ്ങൾ ആയ ചുവപ്പ്‌ ,കറുപ്പ്‌ ,ഓറഞ്ച്‌ എന്നിവയാണു ഇതിൽ ഉപയോഗിക്കുന്നത്‌
ചിത്രം3;
പൊതുവെ തുളുതെയ്യങ്ങൾക്കാണു ഇത്തരം തേപ്പുകൾ ഉപയോഗിക്കുന്നത്‌ .അണ്ണപ്പ പഞ്ചുരുളി ,കുപ്പ പഞ്ചുരുളി,കല്ലുരുട്ടി ,ഉള്ളാളത്തി ,കടയാം തിർമല തുടങ്ങിയ തുളു തെയ്യങ്ങൾക്ക്‌ ഈ തേപ്പ്‌ കാണ്ണാം ,മലയർ കെട്ടുന്ന കാരണവർ തെയ്യത്തിനും സമാനമായ ഏഴുത്ത്‌ ആണ്,വേടൻ ,ഗളിഞ്ചൻ മണവാട്ടി തുടങ്ങി നിരവധി കുട്ടി തെയ്യങ്ങൾക്കും ഈ തേപ്പ്‌ കാണ്ണാം.