കഴുത്തിൽകെട്ട്

തെയ്യങ്ങളുടെ കണ്ഠാഭരണങ്ങളെയാണ് കഴുത്തിൽകെട്ട് എന്ന പറയുന്നത്. ഇത്തരം കണ്ഠാഭരണങ്ങൾ മുരിക്കും, കാക്കപ്പൊന്നിൻ തകിടോ മറ്റു വർണ്ണതകിടുകളോ ഉപയോഗിച്ചാണ് നിർമിക്കുന്നത്. വിഷ്മുമൂർത്തി തെയ്യത്തിന്റെ കൊരലാരം ഇതിനുദാഹരണമാണ്.

മാറുംമുല

വെള്ളോടു കൊണ്ടും പാളകൊണ്ടുമാണ് മാറുംമുലച്ചമയം നിർമിക്കുന്നത്. പെൺകോലങ്ങൾ മാറുംമുലച്ചമയം (മുലകളും വയറും) പ്രത്യേഗം അണിഞ്ഞിരിക്കും. ഓലകൊണ്ടോ, നൂലുകൊണ്ടോ തീർത്ത പൂണൂലുകൾ ബ്രാഹ്മണ സങ്കൽപ്പത്തിലുള്ള തെയ്യങ്ങൾ ധരിക്കാറുണ്ട്.

ഏഴിരം

ചില പെൺതെയ്യങ്ങൾ അണിയുന്ന ആഭരണണമാണ് ഏഴിയരം. ണാറും വയറും മൂടുന്നതരത്തിയുള്ള ചമയണാണ് ഏഴിരം.

മേക്കെഴുത്ത്

വയറും മാറും ആഭരണങ്ങൾകൊണ്ട് മറയ്ക്കാത്ത തെയ്യങ്ങൾക്ക് മേക്കെഴുത്തിലൂടെയാണ് ദൈവിക പരിവേഷമുണർത്തുന്നത്. മനയോല, ചായില്യം, മഷി, അരിച്ചാന്ത് തുടങ്ങിയവയാണ് മേക്കെഴുത്തിനുപയോഗിക്കുന്നത്.

 

കടപ്പാട് : വിക്കിപീഡിയ