തെയ്യങ്ങൾ വടക്കന്റെ ജീവിതത്തിലും രക്തത്തിലും അലിഞ്ഞു ചേർന്ന സംസ്‌കൃതിയാണ്. അതുപോലെ തന്നെ തെയ്യവും അതിന്റെ ചരിത്രവും അത്രെയേറെ പ്രാദാന്യം കൽപ്പിക്കുന്ന ഒരു ആചാര അനുഷ്ഠാനമാണ്. തെയ്യം സംസ്‌കൃതിയെ കുറിച്ച കൂടുതൽ അറിയാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും ആണ് തെയ്യക്കോലം മുന്നിട്ടിറങ്ങിയിരിക്കുന്നത്.

തെയ്യത്തെ സ്നേഹിക്കുകയും നെഞ്ചോട് ചേർത്ത് പിടിക്കുകയും ചെയ്യുന്ന ഒരുപാട് തെയ്യപ്രേമികൾക്ക് വേണ്ടി തെയ്യം ചരിത്രം, ക്ഷേത്രങ്ങൾ, ഓരോ ക്ഷേത്രങ്ങളിലും കളിയാട്ട ദിവസങ്ങൾ, തെയ്യം ഫോട്ടോഗ്രാഫേർസ്, ലേഖനങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് തെയ്യക്കോലം വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഞങ്ങൾ അറിഞ്ഞതും പറഞ്ഞു കേട്ടതുമായ കഥകൾ ആയത് കൊണ്ട് സാങ്കേതികപരമായ തെറ്റുകുറ്റങ്ങൾ ഉണ്ടാകാം. ആയത് ചൂണ്ടിക്കാണിച്ച്‌ ഞങ്ങൾക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.

നിങ്ങളുടേതായിട്ടുള്ള എല്ലാ ലേഖനങ്ങളും, ചിത്രങ്ങളും ഞങ്ങൾക്ക് അയച്ചു തരാവുന്നതാണ്.

Keep in touch with us

Theyyakkolam